എസ്.എം.എസ് അലർട്ട് സംവിധാനത്തിന് തുടക്കമായി ചാലക്കുടി: ജനവാസ മേഖലയിൽ ഉപദ്രവകാരികളായ വന്യജീവികളുടെ സാന്നിധ്യമുണ്ടായാൽ ജാഗ്രത നിർദേശം നൽകുന്ന എസ്.എം.എസ് അലർട്ട് സംവിധാനം വനംവകുപ്പ് ആരംഭിച്ചു. കൃഷിയിടങ്ങളിലേക്ക് വന്യജീവികൾ ഇറങ്ങിയാൽ ചാലക്കുടിയിലെ കൺട്രോൾ റൂമിലേക്കു നിർദേശം വരുകയും തുടർന്ന് ഇത് ജാഗ്രത സന്ദേശങ്ങളായി വാർഡ് അംഗങ്ങൾ ഉൾപ്പെടെ അതത് പ്രദേശവാസികളുടെ ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം. ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി, വെള്ളിക്കുളങ്ങര, പരിയാരം എന്നീ മൂന്നു റേഞ്ചുകളിലേയും വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാഗ്രത സംവിധാനത്തിൻെറയും ചാലക്കുടി ആർ.ആർ.ടി. കൺട്രോൾ റൂമിൻെറയും ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിച്ചു. ചാലക്കുടി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സംബുദ്ധ മജുംദർ ഐ.എഫ്.എസ്. മുഖ്യാതിഥി ആയിരുന്നു. പരിയാരം റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.എസ്. മാത്യു, മൊബൈൽ സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. TCM Chdy - 5 ആർ.ആർ.ടി. കൺട്രോൾ റൂം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.