Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവന്യമൃഗങ്ങൾ...

വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ ഇനി വിവരമറിയും

text_fields
bookmark_border
വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ  ഇനി വിവരമറിയും
cancel
എസ്​.എം.എസ്​ അലർട്ട്​ സംവിധാനത്തിന്​ തുടക്കമായി ചാലക്കുടി: ജനവാസ മേഖലയിൽ ഉപദ്രവകാരികളായ വന്യജീവികളുടെ സാന്നിധ്യമുണ്ടായാൽ ജാഗ്രത നിർദേശം നൽകുന്ന എസ്.എം.എസ് അലർട്ട്​ സംവിധാനം വനംവകുപ്പ്​ ആരംഭിച്ചു. കൃഷിയിടങ്ങളിലേക്ക് വന്യജീവികൾ ഇറങ്ങിയാൽ ചാലക്കുടിയിലെ കൺട്രോൾ റൂമിലേക്കു നിർദേശം വരുകയും തുടർന്ന്​ ഇത് ജാഗ്രത സന്ദേശങ്ങളായി വാർഡ് അംഗങ്ങൾ ഉൾപ്പെടെ അതത്​ പ്രദേശവാസികളുടെ ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം. ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി, വെള്ളിക്കുളങ്ങര, പരിയാരം എന്നീ മൂന്നു റേഞ്ചുകളിലേയും വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ​ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ജാഗ്രത സംവിധാനത്തി​ൻെറയും ചാലക്കുടി ആർ.ആർ.ടി. കൺട്രോൾ റൂമി​ൻെറയും ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിച്ചു. ചാലക്കുടി ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസർ സംബുദ്ധ മജുംദർ ഐ.എഫ്.എസ്. മുഖ്യാതിഥി ആയിരുന്നു. പരിയാരം റേഞ്ച് ഫോറസ്​റ്റ്​ ഓഫിസർ ടി.എസ്. മാത്യു, മൊബൈൽ സ്ക്വാഡ് സെക്ഷൻ ഫോറസ്​റ്റ്​ ഓഫിസർ പി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. TCM Chdy - 5 ആർ.ആർ.ടി. കൺട്രോൾ റൂം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story