ചാലക്കുടി: കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ വിനോദസഞ്ചാരം ഹിറ്റാകുമ്പോഴും പ്രാഥമിക കൃത്യങ്ങൾ നിർമിക്കാൻ സൗകര്യമില്ലാതെ സ്ത്രീ യാത്രികർ വലയുന്നു. ഞായറാഴ്ച ദിവസങ്ങളിൽ വിവിധ ഡിപ്പോകളിൽ നിന്നായി 15ഓളം വിനോദ സഞ്ചാര സർവിസുകളാണ് കെ.എസ്.ആർ.ടി.സി നടത്തിവരുന്നത്. പ്രാഥമിക ആവശ്യങ്ങൾക്കായി ഇവർ അഭ്യർഥിക്കുമ്പോൾ ബസ് ജീവനക്കാർ സഹകരിക്കുന്നില്ലെന്നാണ് പരാതി. വാഴച്ചാൽ വിട്ടാൽ എവിടെയും കംഫർട്ട് സ്റ്റേഷൻ ഇല്ല. പുരുഷന്മാർക്ക് കാട്ടിലും കാര്യം സാധിക്കാമെന്നിരിക്കേ സ്ത്രീ യാത്രക്കാരാണ് കൂടുതൽ വിഷമത്തിലാവുന്നത്. മലക്കപ്പാറ പൊലീസ് സ്റ്റേഷന് മുന്നിലാണ് കെ.എസ്.ആർ.ടി.സി സർവിസ് അവസാനിപ്പിക്കുക. ഇവിടത്തെ സ്ഥിതി അതിദയനീയമാണ്. ഒരൊറ്റ ശൗചാലയം മാത്രമുള്ള ഇവിടെ കാര്യം നടത്താൻ സ്ത്രീകൾ പൊലീസ് സ്റ്റേഷനിൽ കരഞ്ഞ് കാലുപിടിക്കണമെന്നതാണ് അവസ്ഥ. കർശനമായ വനനിയമങ്ങൾ ഉള്ള മേഖലയിൽ കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി എന്തെങ്കിലും സൗകര്യങ്ങൾ ഉണ്ടാക്കാൻ പരിമിതികളുണ്ട്. എന്നാൽ വിപുലമായ രീതിയിൽ യാത്രക്കാരെ എത്തിക്കുമ്പോൾ അവർക്ക് വേണ്ട പ്രാഥമിക സൗകര്യം ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയുമുണ്ട്. ടൂർ പാക്കേജിൻെറ ആകർഷണീയതയിൽ കുടുംബങ്ങൾ വന്നെത്തുമ്പോൾ സ്ത്രീകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ അടിയന്തരമായി ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.