Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലക്കപ്പാറ യാത്ര:...

മലക്കപ്പാറ യാത്ര: പ്രാഥമിക സൗകര്യങ്ങളില്ലാതെ സ്ത്രീ യാത്രികർ വലയുന്നു

text_fields
bookmark_border
ചാലക്കുടി: കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ വിനോദസഞ്ചാരം ഹിറ്റാകുമ്പോഴും പ്രാഥമിക കൃത്യങ്ങൾ നിർമിക്കാൻ സൗകര്യമില്ലാതെ സ്ത്രീ യാത്രികർ വലയുന്നു. ഞായറാഴ്ച ദിവസങ്ങളിൽ വിവിധ ഡിപ്പോകളിൽ നിന്നായി 15ഓളം വിനോദ സഞ്ചാര സർവിസുകളാണ് കെ.എസ്​.ആർ.ടി.സി നടത്തിവരുന്നത്​. പ്രാഥമിക ആവശ്യങ്ങൾക്കായി ഇവർ അഭ്യർഥിക്കുമ്പോൾ ബസ് ജീവനക്കാർ സഹകരിക്കുന്നില്ലെന്നാണ് പരാതി. വാഴച്ചാൽ വിട്ടാൽ എവിടെയും കംഫർട്ട് സ്​റ്റേഷൻ ഇല്ല. പുരുഷന്മാർക്ക് കാട്ടിലും കാര്യം സാധിക്കാമെന്നിരിക്കേ സ്ത്രീ യാത്രക്കാരാണ് കൂടുതൽ വിഷമത്തിലാവുന്നത്. മലക്കപ്പാറ പൊലീസ്​ സ്​റ്റേഷന്​ മുന്നിലാണ്​ കെ.എസ്​.ആർ.ടി.സി സർവിസ്​ അവസാനിപ്പിക്കുക. ഇവിടത്തെ സ്ഥിതി അതിദയനീയമാണ്. ഒരൊറ്റ ശൗചാലയം മാത്രമുള്ള ഇവിടെ കാര്യം നടത്താൻ സ്ത്രീകൾ പൊലീസ് സ്​റ്റേഷനിൽ കരഞ്ഞ് കാലുപിടിക്കണമെന്നതാണ് അവസ്ഥ. കർശനമായ വനനിയമങ്ങൾ ഉള്ള മേഖലയിൽ കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി എന്തെങ്കിലും സൗകര്യങ്ങൾ ഉണ്ടാക്കാൻ പരിമിതികളുണ്ട്. എന്നാൽ വിപുലമായ രീതിയിൽ യാത്രക്കാരെ എത്തിക്കുമ്പോൾ അവർക്ക് വേണ്ട പ്രാഥമിക സൗകര്യം ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയുമുണ്ട്​. ടൂർ പാക്കേജി​ൻെറ ആകർഷണീയതയിൽ കുടുംബങ്ങൾ വന്നെത്തുമ്പോൾ സ്ത്രീകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ അടിയന്തരമായി ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കാൻ നടപടി ഉണ്ടാകണമെന്നാണ്​ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story