സ്ത്രീപക്ഷ നവ കേരളം കാമ്പയിന്‍

കൊടകര: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്​ നേതൃത്വത്തില്‍ 'സ്ത്രീപീഡനത്തിനെതിരെ സ്ത്രീപക്ഷ നവ കേരളം' എന്ന മുദ്രാവാക്യവുമായി കാമ്പയിന്‍ സംഘടിപ്പിച്ചു. എറണാകുളം ജില്ല ആസൂത്രണ സമിതി അംഗം തുളസി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡൻറ്​ അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സരിത രാജേഷ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.ജി. രജീഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസി ഫ്രാന്‍സിസ്. കൊടകര പഞ്ചായത്ത് വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സജിത ജോയ്, കുടുംബശ്രീ സെക്രട്ടറി പി.ആര്‍. ഉഷ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.