തൃശൂർ: തുലാം മാറിയതോടെ സുലഭതയിൽ വിലകുറഞ്ഞ് പച്ചക്കറി. കഴിഞ്ഞ മാസം കിലോക്ക് 120 രൂപ കടന്ന തക്കാളി വിലയിപ്പോൾ 15 ആണ്. തക്കാളിക്ക് തന്നെയാണ് ഏറ്റവും കുറഞ്ഞ വില. ചുരയ്ക്കക്കും കുക്കുമ്പറിനും വെള്ളരിക്കക്കും 25 രൂപയാണ് വില. ബാക്കിയുള്ളവക്കെല്ലാം 30ന് മുകളിലാണ് വില. എളവൻ, വഴുതനങ്ങ, കോളിഫ്ലവർ എന്നിവക്ക് കിലോക്ക് 30 രൂപയാണ് വില. ചേന, വെണ്ടക്ക എന്നിവക്ക് 32 രൂപയാണ് വില. 36 രൂപയുമായി പയർ, ബീൻസ്, ബീറ്റ്റൂട്ട്, കിയാർ, മത്തങ്ങ എന്നിവയുണ്ട്. 40ൽ എത്തിനിൽക്കുന്ന കാബേജ്, കോവക്ക, പച്ചക്കായ, സവാള എന്നിവയും 45 രൂപയുമായി പാവയ്ക്ക, കൈതച്ചക്കയുമുണ്ട്. ഇവക്കെല്ലാം 50ന് മുകളിലാണ് കഴിഞ്ഞ മാസം വിലയുണ്ടായത്. അതേസമയം 400ൽനിന്ന് 220 മുതൽ 250 വരെ എത്തിനിൽക്കുന്ന മുരിങ്ങക്കായക്കാണ് കൂടിയ വില. നാടൻ മുരിങ്ങക്കായയുടെ വരവ് തുടങ്ങിയെങ്കിലും വിലയിൽ കുറവ് വന്നിട്ടില്ല. പച്ചമാങ്ങക്ക് 100ഉം, 90 രൂപയുമായി ക്യാരറ്റുമുണ്ട്. നേന്ത്രപ്പഴം (45), റോബസ്റ്റ് (30), പൂവൻപഴം (40), ഞാലിപ്പൂവൻ (45), ചെറുപഴം (30) എന്നിങ്ങനെയാണ് പഴങ്ങളുടെ വില. പച്ചക്കറി സുലഭമായതിനാൽ ഇനിയും വിലയിടിയാനുള്ള സാധ്യതയാണ് കാണുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.