Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചക്കറി സുലഭം; വില...

പച്ചക്കറി സുലഭം; വില താഴുന്നു

text_fields
bookmark_border
തൃശൂർ: തുലാം മാറിയതോടെ സുലഭതയിൽ വിലകുറഞ്ഞ്​ പച്ചക്കറി. കഴിഞ്ഞ മാസം കിലോക്ക്​ 120 രൂപ കടന്ന തക്കാളി വിലയിപ്പോൾ 15 ആണ്​. തക്കാളിക്ക്​ തന്നെയാണ്​ ഏറ്റവും കുറഞ്ഞ വില. ചുരയ്ക്കക്കും കുക്കുമ്പറിനും വെള്ളരിക്കക്കും 25 രൂപയാണ്​ വില. ബാക്കിയുള്ളവക്കെല്ലാം 30ന്​ മുകളിലാണ്​ വില. എളവൻ, വഴുതനങ്ങ, കോളിഫ്ലവർ എന്നിവക്ക്​ കിലോക്ക്​ 30 രൂപയാണ്​ വില. ചേന, വെണ്ടക്ക എന്നിവക്ക്​ 32 രൂപയാണ്​​ വില. 36 രൂപയുമായി പയർ, ബീൻസ്, ബീറ്റ്​റൂട്ട്​, കിയാർ, മത്തങ്ങ എന്നിവയുണ്ട്​. 40ൽ എത്തിനിൽക്കുന്ന കാബേജ്, കോവക്ക, പച്ചക്കായ, സവാള എന്നിവയും 45 രൂപയുമായി പാവയ്ക്ക, കൈതച്ചക്കയുമുണ്ട്​. ഇവക്കെല്ലാം 50ന്​ മുകളിലാണ്​ കഴിഞ്ഞ മാസം വിലയുണ്ടായത്​. അതേസമയം 400ൽനിന്ന് 220 മുതൽ 250 വരെ എത്തിനിൽക്കുന്ന മുരിങ്ങക്കായക്കാണ്​ കൂടിയ വില. നാടൻ മുരിങ്ങക്കായയുടെ വരവ് തുടങ്ങിയെങ്കിലും വിലയിൽ കുറവ് വന്നിട്ടില്ല. പച്ചമാങ്ങക്ക്​ 100ഉം, 90 രൂപയുമായി ക്യാരറ്റുമുണ്ട്​. നേന്ത്രപ്പഴം (45), റോബസ്റ്റ് (30), പൂവൻപഴം (40), ഞാലിപ്പൂവൻ (45), ചെറുപഴം (30) എന്നിങ്ങനെയാണ്​ പഴങ്ങളുടെ വില. പച്ചക്കറി സുലഭമായതിനാൽ ഇനിയും വിലയിടിയാനുള്ള സാധ്യതയാണ്​ കാണുന്നതെന്ന്​ വ്യാപാരികൾ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story