തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ ശാസ്ത്രവാരത്തിൽ കേന്ദ്രസർക്കാർ വിജ്ഞാൻ പ്രസാദുമായി സഹകരിച്ച് ഈമാസം 22 മുതൽ 28 വരെ 'വിജ്ഞാൻ സർവത്ര പൂജ്യതേ' പേരിൽ ശാസ്ത്ര വാരാഘോഷം സംഘടിപ്പിക്കുന്നു. രാജ്യത്തെ 75 വ്യത്യസ്ത കേന്ദ്രങ്ങളിലാണ് ഒരേസമയം പരിപാടി നടത്തുന്നത്. ശാസ്ത്ര പ്രദർശനങ്ങളും പ്രഭാഷണങ്ങളും പുസ്തകോത്സവവും വിദ്യാർഥികൾക്ക് മത്സരങ്ങളും സംഘടിപ്പിക്കും. കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിലാണ് പരിപാടി. കേരള വന ഗവേഷണ സ്ഥാപനത്തിന്‍റെ (കെ.എഫ്.ആർ.ഐ) നേതൃത്വത്തിൽ പീച്ചി കാമ്പസിൽ നടക്കുന്ന പരിപാടി ചൊവ്വാഴ്ച രാവിലെ 10ന് മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കൊച്ചി നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ഡയറക്ടർ എസ്. വിജയൻപിള്ള മുഖ്യപ്രഭാഷണം നടത്തും. പീച്ചി കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് അധ്യക്ഷത വഹിക്കും. ഡോ. ശ്യാം വിശ്വനാഥ്, ഡോ. ടി.വി. സജീവ്, കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.