ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി നഗരസഭ ജങ്ഷനിലെ അടിപ്പാത നിർമാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തിയ സമരത്തിന് സമാപനം. അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിന്‍റെ രണ്ടാംഘട്ടം വൈകാതെ ആരംഭിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഓരോ ദിവസവും ചാലക്കുടി മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലെയും ഇടതുമുന്നണി പ്രവർത്തകരാണ് സമരത്തിൽ പങ്കാളികളായത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ്, ബി.ഡി. ദേവസി, ഡെന്നിസ് കെ. ആന്‍റണി, ജോസ് പൈനാടത്ത്, ഷോജൻ വിതയത്തിൽ, ടി.കെ. മുഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു. TCMChdy - 2 എൽ.ഡി.എഫ് നടത്തിയ അടിപ്പാത സമരത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.