കോട്ടപ്പുറം മാർക്കറ്റിൽ തൊഴിലാളി പ്രതിഷേധം

മേത്തല: കോട്ടപ്പുറം മാർക്കറ്റിൽ സസ്പെൻഡ്​​ ചെയ്ത നാലു തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും സി.എൽ.ഒ ഓഫിസിൽ ചർച്ചക്കെത്തിയ തൊഴിലാളി പ്രതിനിധികളോട് മോശമായി സംസാരിച്ച ഡെപ്യൂട്ടി ലേബർ ഓഫിസർ നീതിപാലിക്കണമെന്നും കള്ളപ്പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയൻ കോട്ടപ്പുറം ക്ഷേമ ബോർഡ്‌ ഓഫിസിന് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഹെഡ്​ലോഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ട്രഷറർ കെ.എസ്. കൈസാബ് ഉദ്​ഘാടനം ചെയ്തു. എ.പി. പ്രതാപൻ അധ്യക്ഷത വഹിച്ചു. ഒ.സി. ജോസഫ്, ഷഫീഖ് മണപ്പുറം, സി.എസ്. റസാഖ്, സി.വി. സാംസൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.