അഴീക്കോട്: ഹമദാനിയ യു.പി സ്കൂൾ വിദ്യാർഥികൾക്കായി ദ്വിദിന സംഘടിപ്പിച്ചു. എഴുത്തുകൂട്ടം, ശാസ്ത്രവിസ്മയം, കൂട്ടുകൂടാം, നാടൻകളികൾ, നാടൻപാട്ടുകൾ, പൂക്കളുടെ നിർമാണം, ഹാപ്പി ഇംഗ്ലീഷ്, മോട്ടിവേഷൻ, ഗണിതം മധുരം തുടങ്ങി വ്യത്യസ്ത സെഷനുകൾ നടന്നു. ബി.ആർ.സി കോഓഡിനേറ്റർ സുധീഷ് അമ്മവീട്, ഇംഗ്ലീഷ് ട്രെയിനർ രാജീവ്, സിനി ആർട്ടിസ്റ്റ് താഹിറ, എൻ.സി. പ്രശാന്ത്, ബി.ആർ.സി കോഓഡിനേറ്റർ എം.എസ്. ജെയ്സി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നജ്മൽ ഷക്കീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് ജിനി അധ്യക്ഷത വഹിച്ചു. എ.കെ. മൊയ്തീൻ, മാനേജർ പി.എം. അബ്ദുൽ കരീം, പി.ടി.എ പ്രസിഡന്‍റ് മുഹ്സിൻ, പഞ്ചായത്ത് അംഗങ്ങളായ സുമിത ഷാജി, കെ.എം. സാദത്ത്, ബി.പി.സി സിംല, ലിയാഖത്ത്, പ്രധാനാധ്യാപിക ടി. രമ, സ്റ്റാഫ് സെക്രട്ടറി ബേനസീർ, എസ്.ആർ.ജി കൺവീനർ കെ.ഡി. ലൈജു, ക്യാമ്പ് കൺവീനർ എം.എം. ആദിൽ മജീദ്, പി.എം. ജമീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.