ജില്ലയില്‍ 247 പേര്‍ക്ക് കോവിഡ്; 858 പേര്‍ രോഗമുക്തർ

തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 247 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 858 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5654 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,37,857 ആണ്. 5,30,474 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. തിങ്കളാഴ്ച സമ്പര്‍ക്കം വഴി 244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ചത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് 4.57 ശതമാനമാണ്. ജില്ലയില്‍ ഇതുവരെ 39,35,011 ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,24,015 പേര്‍ ഒരു ഡോസ് വാക്സിനും 16,10,996 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.