തൃശൂർ: ജില്ലയിൽ കോൺഗ്രസിന് പുതിയ 2560 യൂനിറ്റ് കമ്മിറ്റികൾ കൂടി ഞായറാഴ്ച നിലവിൽവരും. സി.യു.സികളുടെ രൂപവത്കരണത്തിൻെറ രണ്ടാം ഘട്ടമാണ് ശിശുദിന നാളിൽ നടക്കുന്നത്. 26 മണ്ഡലങ്ങളിലെ 512 ബൂത്തുകളിലായിട്ടാണ് പുതിയ 2560 യൂനിറ്റുകൾ രൂപവത്കരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ അറിയിച്ചു. 27 മണ്ഡലം ശിൽപശാലകൾ ഇതുവരെ പൂർത്തിയാക്കിയിട്ടുണ്ട്. 83 മണ്ഡലങ്ങളിൽ കൂടി ഡിസംബർ 15ന് മുമ്പായി ശിൽപശാലകൾ പൂർത്തിയാകും. 110 മണ്ഡലങ്ങളിൽ നിന്നായി 2293 ബൂത്തുകളിലാണ് പുതിയ സി.യു.സികൾ നിലവിൽ വരുന്നത്. കോൺഗ്രസ് ജന്മദിനമായ ഡിസംബർ 28നാണ് മൂന്നാം ഘട്ടം സി.യു.സി രൂപവത്കരണം നടക്കുന്നത്. ഇതുകൂടി പൂർത്തിയാകുമ്പോൾ ജില്ലയിൽ 14,000 കോൺഗ്രസ് യൂനിറ്റുകൾ പ്രവർത്തന സജ്ജമാകുമെന്ന് ജോസ് വള്ളൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.