എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ കു​ടു​ങ്ങി​യ ബോ​ട്ട്

കടലിൽ കുടുങ്ങിയ ബോട്ടിലെ 12 തൊഴിലാളികളെ രക്ഷിച്ചു

അ​ഴീ​ക്കോ​ട്: എ​ൻ​ജി​ൻ നി​ല​ച്ച് ആ​ഴ​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ ബോ​ട്ടി​ലെ 12 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ് റെ​സ്ക്യൂ ബോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പൊ​ന്നാ​നി​യി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ത്തി​ന് പു​റ​പ്പെ​ട്ട പൊ​ന്നാ​നി സ്വ​ദേ​ശി ഉ​സ്മാ​ന്റെ ‘റോ​യ​ൽ’ ബോ​ട്ടാ​ണ് അ​ഴി​ക്കോ​ട് അ​ഴി​മു​ഖ​ത്തി​ന് പ​ടി​ഞ്ഞാ​റ് 11 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഫി​ഷ​റീ​സ് അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഇ.​ആ​ർ. ഷി​നി​ൽ കു​മാ​ർ, വി.​എം. ഷൈ​ബു, ഫി​ഷ​റീ​സ് സീ ​റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ ശി​ഹാ​ബ്, ഫ​സ​ൽ, ബോ​ട്ട് സ്രാ​ങ്ക് ദേ​വ​സി എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 12 workers of the boat stuck in the sea were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.