എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ കുടുങ്ങിയ വ​ള്ള​ം ഫി​ഷ​റീ​സ് റെ​സ്ക്യൂ ബോ​ട്ട് ക​ര​യി​ലെ​ത്തി​ക്കു​ന്നു

എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളത്തിലെ 48 തൊഴിലാളികളെ രക്ഷപ്പെടുത്തി

എ​റി​യാ​ട്: എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​ത്തി​ലെ 48 തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് റെ​സ്ക്യൂ സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി.

അ​ഴീ​ക്കോ​ട് ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​റി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ പെ​രി​ഞ്ഞ​നം സ്വ​ദേ​ശി കി​ഴ​ക്കേ​ട​ത്ത് ജി​ബി​ന്റെ ‘വ​രാ​ഹം’ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​മാ​ണ് അ​ഴീ​ക്കോ​ട് അ​ഴി​മു​ഖ​ത്തി​ന് വ​ട​ക്കു പ​ടി​ഞ്ഞാ​റ് എ​ട്ട് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. രാ​വി​ലെ 7.30ന് ​അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​സി. ഡ​യ​റ​ക്ട​ർ എം.​എ​ഫ്. പോ​ളി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് വി​ജി​ല​ൻ​സ് വി​ങ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​എ​ൻ. പ്ര​ശാ​ന്ത്കു​മാ​ർ, ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, വി.​എം. ഷൈ​ബു, റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ ഹു​സൈ​ൻ, വി​ജീ​ഷ്, ബോ​ട്ട് സ്രാ​ങ്ക് ദേ​വ​സി, എ​ൻ​ജി​ൻ ഡ്രൈ​വ​ർ റോ​ക്കി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags:    
News Summary - 48 workers were rescued from the boat whose engine stopped and got stuck in the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.