സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ കെ-റെയിലിനെതിരെ പ്രമേയം പാസായി

ഇ​രി​ങ്ങാ​ല​ക്കു​ട (തൃ​ശൂ​ർ): പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്താ​തെ ന​ട​പ്പാ​ക്കു​ന്ന കെ ​റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സി.​പി.​എം അം​ഗം പ്ര​സി​ഡ​ന്‍റാ​യ വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

18 അം​ഗ പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫ്, കോ​ണ്‍ഗ്ര​സ്​ എ​ന്നി​വ​ർ​ക്ക്​ എ​ട്ടും ബി.​ജെ.​പി​ക്ക്​ ര​ണ്ടും പേ​രാ​ണ്​ ഉ​ള്ള​ത്. ബി.​ജെ.​പി​യു​ടെ വോ​​ട്ട​ട​ക്കം പ്ര​മേ​യ​ത്തി​ന്​ അ​നു​കൂ​ല​മാ​യ​തോ​ടെ​യാ​ണ്​ പാ​സാ​യ​ത്.

കോ​ണ്‍ഗ്ര​സ് അം​ഗ​മാ​യ പി.​വി. മാ​ത്യു അ​സു​ഖ​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ പ​​ങ്കെ​ടു​ത്തി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് സി.​പി.​എ​മ്മി​ന് പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ വി​ൻ​സ​ന്‍റ്​ കാ​നം​കു​ടം പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - a resolution passed against K Rail In CPM-ruling panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.