തൃശൂർ: വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്ത് മോഷണം പതിവാക്കിയ പ്രതി പിടിയിൽ. പത്തനംതിട്ട കൂടൽ ഉഷ ഭവനിൽ സുജിൻകുമാറിനെയാണ് (31) തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസും നെടുപുഴ പൊലീസും ചേർന്ന് ആലുവ അത്താണിയിൽനിന്ന് പിടികൂടിയത്.
വ്യാപാര സ്ഥാപനങ്ങളിൽ ജോലിക്കാരെ ആവശ്യമുണ്ട് എന്ന പരസ്യം വഴിയാണ് പ്രതി ജോലിക്ക് എത്തിയിരുന്നത്. ഒരു മാസത്തോളം ജോലിചെയ്ത് വിശ്വാസം പിടിച്ചുപറ്റി പണവും മറ്റും മോഷ്ടിക്കുകയാണ് രീതി.
കൂർക്കഞ്ചേരിയിലെ സ്ഥാപനത്തിൽ ഈ രീതിയിൽ ജോലിചെയ്ത് 58,000 രൂപ മോഷ്ടിച്ച സംഭവത്തെ തുടർന്നാണ് നെടുപുഴ പൊലീസ് കേസെടുത്തത്. പ്രതിക്ക് അഞ്ചുവർഷമായി വീടുമായി ബന്ധവുമില്ലെന്നും ഇതേരീതിയിൽ തട്ടിപ്പുനടത്തി കിട്ടുന്ന പണം മുഴുവനും ലോട്ടറിയെടുക്കാനായി ചെലവഴിക്കുകയുമായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.