ചെ​ന്ത്രാ​പ്പി​ന്നി സെൻറ​റി​ലെ ബേ​ക്ക​റി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വൃത്തിഹീനമായ മൂന്ന് കടകൾക്കെതിരെ നടപടി

ചെ​ന്ത്രാ​പ്പി​ന്നി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഹെ​ൽ​ത്തി കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചാ​മ​ക്കാ​ല കു​ടും​ബ​രോ​ഗ്യ​കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഹോ​ട്ട​ൽ, ബേ​ക്ക​റി, കൂ​ൾ​ബാ​ർ, കാ​റ്റ​റി​ങ് യൂ​നി​റ്റ് തു​ട​ങ്ങി​യ​വ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ന്ത്രാ​പ്പി​ന്നി സെൻറ​ർ, ചാ​മ​ക്കാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ മൂ​ന്ന് ക​ട​ക​ൾ​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കി.

ജ​ല പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ല്ലാ​ത്ത ആ​റ് ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ, സാ​നി​റ്റ​റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത അ​ഞ്ച് ക​ട​ക​ൾ, ഹെ​ൽ​ത്ത്‌ കാ​ർ​ഡി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ എ​ന്നി​വ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ നോ​ട്ടീ​സ് ല​ഭി​ച്ച് കു​റ​വ് പ​രി​ഹ​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​ബി​നോ​യ് അ​റി​യി​ച്ചു. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സി.​എ​സ്. അ​നീ​ഷ്‌, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ എം.​ബി. ബി​നോ​യ്, ആ​ർ. കൃ​ഷ്ണ​കു​മാ​ർ, വി.​എം. ലി​നി, വി.​ഇ.​ഒ ഷി​നി, പ​ഞ്ചാ​യ​ത്ത്‌ ക്ല​ർ​ക്ക് സ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Action against three unsanitary shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.