കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ ആനക്കാട്-പൊതുശ്മശാനം റോഡ് തകർന്ന് യാത്രാദുരിതം. കനത്ത മഴയിൽ റോഡ് ചളിക്കുമായ അവസ്ഥയിലാണ്.
തൃക്കുന്നത് വാട്ടർ ടാങ്ക് വരെ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് വെട്ടിപൊളിച്ച ശേഷം പൈപ്പ് സ്ഥാപിച്ച് മൂടിയെങ്കിലും ടാറിങ് ചെയ്യാത്തതാണ് റോഡിന്റെ ദുരാവസ്ഥക്ക് കാരണം.
റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞതോടെ സൈക്കിൾയാത്ര വരെ പ്രയാസകരമാണ്. നാല്, അഞ്ച് വാർഡുകളിലൂടെയാണ് റോഡ് പോകുന്നത്. രണ്ട് അംഗങ്ങളും അടിയന്തരമായി ഇടപെട്ട് റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിക്കണമെന്നാണ് ആവശ്യം.
ബാക്കിയുള്ള റോഡ് ഉടൻ ടാർ ചെയ്യണമെന്നും മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമിക്കണമെന്നും മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി. അരുൺ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.