തൃശൂർ: വാഹന പരിശോധനക്കിടെ വലയിലായി ബൈക്ക് മോഷ്ടാക്കൾ. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുനിൽ കുമാറും സംഘവും അശ്വനി ജങ്ഷന് സമീപത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്ക് മോഷ്ടാക്കളായ തൃശൂർ പട്ടാളം റോഡ് സ്വദേശി മുത്തു (28), മാടക്കത്തറ പനമ്പിള്ളി സ്വദേശി ജാതിക്കപറമ്പിൽ തദ്ദേവൂസ് (19) എന്നിവർ പിടിയിലായത്.
നവംബർ 26ന് പൂങ്കുന്നം റെയിൽവേസ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന പുറനാട്ടുക്കര സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ചത്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷിക്കുന്നതിനിടെയാണ് പ്രതികൾ കുടുങ്ങിയത്.
വാഹന പരിശോധനക്കിടെ എത്തിയ ഇവരോട് രേഖകൾ കാണിക്കാൻ ആവശ്യപെട്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇരുവരേയും പിടികൂടി. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ബിബിൻ പി. നായർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, സുനി, സാംസൺ, ശശീധരൻ, സിവിൽ പൊലീസ് ഓഫിസർമാരായ അജ്മൽ, സാംസൺ, സുഹീൽ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.