തൃശൂർ: രാജ്യത്തെ ട്രെയിനുകളിലെ ടോയ്ലറ്റുകളിൽ വാക്വം ഫ്ലഷിങ് വ്യാപകമാക്കുന്നു. 1372 കോച്ചുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സംവിധാനം വിജയിച്ച സാഹചര്യത്തിലാണ് നടപടി. എ.സി കോച്ചുകളിൽ ഈ സംവിധാനം ഉടൻ ഏർപ്പെടുത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ട്രെയിൻ ടോയ്ലറ്റുകളിൽനിന്ന് വിസർജ്യം പാളങ്ങളിലേക്ക് തള്ളുന്ന പഴയ രീതി ഇന്ത്യൻ റെയിൽവേ പാടെ അവസാനിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴുള്ളത് ബയോ-ടോയ്ലറ്റുകളാണ്. വിസർജ്യം സംഭരിക്കുന്ന ടാങ്കുകളിൽ ബാക്ടീരിയ ഉപയോഗിച്ച് ഘടകങ്ങൾ വേർപെടുത്തി അതിനെ ജൈവവളമാക്കാൻ കഴിയുന്നതാണ് ഈ സംവിധാനം. ഫ്ലഷ് ചെയ്യാൻ ധാരാളം വെള്ളം വേണം എന്നതാണ് ഇതിെൻറ വലിയ ന്യൂനത. വെള്ളം വളരെ കുറഞ്ഞ അളവിൽ മതി എന്നതാണ് ബയോ-വാക്വം ടോയ്ലറ്റുകളുടെ പ്രത്യേകത. വിസർജ്യം ബയോ ഡീഗ്രേഡബ്ൾ ടാങ്കിലേക്ക് ശേഖരിച്ച് കേമ്പാസ്റ്റ് ചെയ്യും. ഇതുവഴി ദുർഗന്ധവും വലിയ തോതിൽ ഇല്ലാതാകും.
'സ്വച്ഛ് ഭാരത് മിഷെൻറ' ഭാഗമായി തമിഴ്നാട്ടിലെ മാനമദുരൈ-രാമേശ്വരം പാത രാജ്യത്തെ ആദ്യ 'ഹരിത ട്രെയിൻ ഇടനാഴി'യായി വികസിപ്പിച്ച ദക്ഷിണ റെയിൽവേ ട്രെയിൻ ടോയ്ലറ്റുകളിൽ ബയോ-വാക്വം സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലും മുന്നേറാനുള്ള നീക്കത്തിലുമാണ്. അതേസമയം, എ.സി കോച്ചുകളെക്കാൾ ആദ്യ പരിഗണന ദീർഘദൂര ട്രെയിനുകളിലെ കോച്ചുകൾക്കാണ് നൽകേണ്ടതെന്ന നിർദേശമാണ് ദക്ഷിണ റെയിൽവേ ഉപദേശക സമിതി മുൻ അംഗവും തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ പി. കൃഷ്ണകുമാറിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.