കാഞ്ഞാണി: വിൽപനക്കായി സൂക്ഷിച്ച 10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിലും സഹോദരൻ അജിത്തുമാണ് പിടിയിലായത്.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപനസംഘങ്ങൾ വിലസുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്. സച്ചിന്റെ നേതൃത്വത്തിൽ നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതികൾ വലയിലായത്.
സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എം.ഡി.എം.എ വിൽപന നടത്തിയിരുന്നതെന്നും അജിലിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് വിൽപനയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് കഞ്ചാവും മയക്കുമരുന്നും എത്തിച്ചിരുന്നത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിൽനിന്ന് മൊബൈൽ ഫോണും ഇലക്ട്രോണിക് വെയിങ് മെഷീനും പിടിച്ചെടുത്തു.
വാടാനപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്. സച്ചിൻ, പ്രിവന്റിവ് ഓഫിസർമാരായ ടോണി വർഗീസ്, കെ.ആർ. ഹരിദാസ്, എക്സൈസ് ഉദ്യോഗസ്ഥരായ പി.എ. വിനോജ്, ആർ. രതീഷ് കുമാർ, ടി.ആർ. സുനിൽ, എൻ.എൻ. നിത്യ, കെ.എൻ. നീതു, വി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.