തൃശൂർ: വിദൂര പഠന വിദ്യാർഥികളോട് വീണ്ടും അവഗണനയുമായി കാലിക്കറ്റ് സർവകലാശാല. പരീക്ഷ നടക്കുന്ന വിവരം പരീക്ഷ കേന്ദ്രം അധികൃതരെ അറിയിക്കാതെ വിദ്യാർഥികളെ വട്ടംകറക്കി. ഇതുമൂലം നിശ്ചയിച്ച സമയവും കഴിഞ്ഞ് ഒരുമണിക്കൂറിനുശേഷമാണ് പരീക്ഷ തുടങ്ങാനായത്.
ബി.കോം രണ്ടാം സെമസ്റ്ററിൽ ബേസിക് ന്യൂമറിക്കൽ പരീക്ഷ എഴുതാനെത്തിയവരാണ് സർവകലാശാല അധികൃതരുടെ അലംഭാവം മൂലം വലഞ്ഞത്. സർവകലാശാല നൽകിയ ഹോൾ ടിക്കറ്റുമായി ചെമ്പുക്കാവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 90 ബിരുദ വിദ്യാർഥികളാണ് പരീക്ഷ എഴുതാൻ എത്തിയത്. സമയമായിട്ടും തയാറെടുപ്പുകൾ നടത്താത്ത സാഹചര്യത്തിൽ സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പരീക്ഷ അറിയിപ്പ് ലഭിച്ചിെല്ലന്നായിരുന്നു മറുപടി.
ഹാൾ ടിക്കറ്റ് പരിശോധിച്ച് പരീക്ഷ ഉണ്ടെന്ന് കണ്ടെത്തിയതോെട സർവകലാശാല അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. സർവകലാശാലയിൽ വൈവ നടപടികൾക്ക് പോയ പ്രിൻസിപ്പൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അറിയിക്കാൻ വിട്ടുപോയതാണെന്ന് മനസ്സിലായി. ഇതോടെ ഒരു മണിക്കൂറിനകം പരീക്ഷക്കായി ക്ലാസ് മുറികൾ ഒരുക്കി.
ഇ-മെയിൽ വഴി ലഭിച്ച ചോദ്യപേപ്പർ കുട്ടികൾക്ക് ഫോട്ടോസ്റ്റാറ്റ് എടുത്തുനൽകുകയും ചെയ്തു. പത്തരയോടെ തുടങ്ങിയ പരീക്ഷ 1.15 അവസാനിപ്പിച്ചു. ഏറെ സമ്മർദത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾ പരാതി നൽകാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.