ചാ​രാ​യം വാ​റ്റു​ന്ന​തി​ന് ഭൂ​മി​ക്ക​ടി​യി​ൽ സൂ​ക്ഷി​ച്ച കോ​ട പൊ​ലീ​സ് കണ്ടെടു​ക്കു​ന്നു

ചാലക്കുടിയിൽ വൻ ലഹരി വേട്ട; 1000 ലിറ്റർ കോട നശിപ്പിച്ചു

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ ല​ഹ​രി​വേ​ട്ട​യു​ടെ ഭാ​ഗ​മാ​യി ആ​യി​ര​ത്തോ​ളം ലി​റ്റ​ർ കോ​ട ന​ശി​പ്പി​ച്ചു. ക​ലി​ക്ക​ൽ​ക്കു​ന്ന് മി​നി ന​ഗ​റി​ലാ​ണ്​ ചാ​രാ​യം വാ​റ്റാ​ൻ ത​യാ​റാ​ക്കി​യ ആ​യി​ര​ത്തോ​ളം ലി​റ്റ​ർ കോ​ട ക​ണ്ടെ​ത്തി​യ​ത്. ക​ലി​ക്ക​ൽ കു​ന്ന് മി​നി ന​ഗ​ർ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ​മ​ദ്യ വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി ഡി​വൈ.​എ​സ്.​പി കെ.​എം. ജി​ജി​മോ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മി​നി ന​ഗ​ർ ശ്മ​ശാ​ന​ത്തോ​ട് ചേ​ർ​ന്ന ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് മ​ണ്ണി​ന​ടി​യി​ൽ പ്ലാ​സ്​​റ്റി​ക് ടാ​ങ്കി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ കോ​ട ക​ണ്ടെ​ത്തി​യ​ത്.

പു​റ​ത്തെ​ടു​ത്ത് ന​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഉ​പ്പും മ​ണ്ണെ​ണ്ണ​യും ചേ​ർ​ത്ത് ടാ​ങ്കി​ൽ ദ്വാ​രം നി​ർ​മി​ച്ച് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഷാ​ജ​ൻ, പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്.​ഐ ജി​നു​മോ​ൻ ത​ച്ചേ​ത്ത്, എ.​എ​സ്.​ഐ​മാ​രാ​യ റോ​യ് പൗ​ലോ​സ്, പി.​എം. മൂ​സ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​യു. സി​ൽ​ജോ, എ.​യു. റെ​ജി, ഷി​ജോ തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ചാ​രാ​യ​വേ​ട്ട​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മ​ദ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ മേ​ഖ​ല​യി​ൽ വ്യാ​ജ​വാ​റ്റ് സം​ഘം സ​ജീ​വ​മാ​യ​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ൽ ചാ​രാ​യം വാ​റ്റു​ന്ന​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കോ​ട​യും ചാ​രാ​യ​വും ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കോ​ട ത​യാ​റാ​ക്കി​യ​വ​രെ കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും ഇ​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Big liquor hunt in Chalakudy; 1000 liters of arrack was destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.