ഐഷ മറ്റ് രണ്ട് വധുവരന്മാർക്കൊപ്പം

മകളുടെ മൈലാഞ്ചി കല്യാണത്തിന് യുവതികളുടെ വിവാഹം നടത്തി ദമ്പതികൾ

ചാലക്കുടി: മകളുടെ മൈലാഞ്ചി കല്യാണത്തി​െൻറ ദിവസം രണ്ട് യുവതികളുടെ വിവാഹം നടത്തി ചാലക്കുടി സ്വദേശി കറുകപാടത്ത് പുത്തൻവീട്ടിൽ മുഹമ്മദ് ബുഖാരിയും ഭാര്യ ഷാഹിദയും. മകൾ ഡോ. ഐഷ നിലോഫറി​െൻറ മൈലാഞ്ചി കല്യാണത്തിന് രണ്ട് യുവതികളുടെ വിവാഹത്തിന് ഇവർ തുണയായത്.

വെള്ളാഞ്ചിറ കാഞ്ഞിരപ്പറമ്പിൽ മനാഫി​െൻറ മകൾ ശബ്നയും വെള്ളാഞ്ചിറ തറയിൽ അലിയുടെ മകൻ ആഷിക്കും കുറ്റിക്കാട് കല്ലുമട തിലക​െൻറ മകൾ ശ്രീജയും വല്ലപ്പുഴ അരുണുമാണ് വിവാഹിതരായ നവദമ്പതിമാർ. ചാലക്കുടി ടൗൺ ഇമാം ഹുസൈൻ ബാഖവിയുടെ ആശീർവാദത്തിലാണ് ശബ്നയുടെയും ആഷിക്കി​െൻറയും വിവാഹം നടന്നത്. പുഷ്പഹാരം ചാർത്തിയാണ് ഷീജയും അരുണും വിവാഹിതരായത്. നഗരസഭ അംഗം സുമ ബൈജു അടക്കം പരിമിതമായ ആളുകളാണ് ചടങ്ങിന് സാക്ഷ്യംവഹിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.