കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു

വരന്തരപ്പിള്ളി മേഖലയിൽ ചുഴലിക്കാറ്റ് ; വ്യാപക നാശ നഷ്ടം


തൃശൂർ: വരന്തരപ്പിള്ളി മലയോര മേഖലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം. ഒന്ന്, നാല്, ഒൻപത് എന്നീ വാർഡുകളിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടം സംഭവിച്ചിട്ടുള്ളത്. കാരിക്കുളം, വെട്ടിങ്ങപ്പാടം, വടാൻന്തോൾ എന്നീ ഭാഗങ്ങളിലാണ് കാറ്റ് നാശം വിതച്ചത്.

കാരിക്കുളം, വെട്ടിങ്ങപ്പാടം ഭാഗത്ത് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പോസ്റ്റുകൾ മറിഞ്ഞു വീണതിനാൽ മേഖലയിൽ വൈദ്യുത ബന്ധം തടസ്സപ്പെട്ടു. കൃഷിക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജാതി, തെങ്ങ്, വാഴ, റബ്ബർ തുടങ്ങിയവ കടപുഴകി വീണു. തേക്ക്, മഹാഗണി മരങ്ങൾ കാറ്റിൽ കടപുഴകി വീണതിനെത്തുടർന്ന് റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.