മുളങ്കുന്നത്തുകാവ്: കോവിഡ് ബാധിതർക്ക് ഓക്സിജൻ ലഭ്യമാക്കാൻ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർ ആവിഷ്കരിച്ച 'പ്രാണ' പദ്ധതി വൻ വിജയത്തിലേക്ക്.
കോവിഡ് രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന പ്രാണ പദ്ധതി ഗവ. മെഡിക്കൽ കോളജിൽ യഥാർഥ്യമായി. ആറ് വാർഡിലായി 500ഓളം കട്ടിലുകളിലാണ് പ്രാണ പദ്ധതി വഴി ഓക്സിജൻ ലഭ്യമാക്കിയത്.
ഒരു കട്ടിലിൽ ഓക്സിജൻ എത്തിക്കാൻ 12,000 രൂപയാണ് ചെലവ്. കോവിഡ് ചികിത്സയുടെ തുടക്കത്തിൽ സിലിണ്ടർ മുഖേനയായിരുന്നു ഓക്സിജൻ എത്തിച്ചിരുന്നത്.
പ്രാണ പദ്ധതി നടപ്പാക്കിയതു വഴി വേഗത്തിൽ ഓക്സിജൻ ലഭ്യമാക്കാനും നിരവധി രോഗികളുടെ ജീവൻ രക്ഷിക്കാനും കഴിഞ്ഞു. മെഡിക്കൽ കോളജ് പണം മുടക്കി വാങ്ങുന്ന ഓക്സിജനാണ് ഇപ്പോൾ പ്രാണ പദ്ധതി വഴി രോഗികൾക്ക് നൽകുന്നത്. മെഡിക്കൽ കോളജിൽ പണി പൂർത്തിയായ ഓക്സിജൻ നിർമാണ പ്ലാൻറ് പ്രവർത്തനം തുടങ്ങുന്നതോടെ ഇവിടെനിന്നും ലഭ്യമാക്കും.
കേന്ദ്ര സർക്കാർ അനുവദിച്ച ഒന്നരക്കോടി കോടി രൂപ ചെലവഴിച്ച് നിർമിച്ച പ്ലാൻറ് വഴി ദിവസേന 250 യൂനിറ്റ് ഓക്സിജൻ ഉൽപാദിപ്പിക്കാനാകും. ഒരാഴ്ചക്കകം പ്ലാൻറിെൻറ പ്രവർത്തനം തുടങ്ങാനാവും.
വരുംനാളുകളിൽ കൂടുതൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചാലും പ്ലാൻറും പ്രാണ പദ്ധതിയും രോഗികൾക്ക് ആശ്വാസമേകും. കോവിഡിന് ശേഷം ഈ സംവിധാനം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന മറ്റു രോഗികളുടെ ചികിത്സക്കും സഹായകമാകും. പ്രാണ പദ്ധതിയിലേക്ക് ഒന്നും അതിലധികവും കട്ടിലുകൾക്കുള്ള തുക നിരവധി പേർ സ്പോൺസർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.