ചാലക്കുടി: ചാലക്കുടിപ്പുഴയിൽ വീണുകിടക്കുന്ന കണ്ടെയ്നർ ലോറി കയറ്റുന്നതിെൻറ ഭാഗമായി ഞായറാഴ്ച രാത്രി 11നുശേഷം ചാലക്കുടിപ്പാലത്തിൽ ഗതാഗത നിയന്ത്രണം. ചാലക്കുടി മുതൽ മുരിങ്ങൂർ വരെ ദേശീയപാതയിൽ ഒരുവശം വഴി മാത്രമേ വാഹനങ്ങൾ കടത്തിവിടൂ.
എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെട്ടുകടവ് പാലത്തിലൂടെ മുരിങ്ങൂർ വഴിയും വടക്കോട്ടുള്ള വാഹനങ്ങൾ മുരിങ്ങൂരിൽ ഞെർലക്കടവ് പാലം വഴിയും പോകണം. ചാലക്കുടി പാലത്തിലൂടെ ആംബുലൻസുകൾ മാത്രമേ കടത്തിവിടൂ.
അപകടത്തെ തുടർന്ന് രണ്ടു മാസത്തോളമായി പുഴയിൽ കിടക്കുന്ന കണ്ടെയ്നർ ലോറി കയറ്റാൻ രണ്ടുതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.