ചാലക്കുടി (തൃശൂർ): മജിസ്ട്രേറ്റിെൻറ ചേംബറിലെ പാമ്പ് പരിഭ്രാന്തി പരത്തി. ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മജിസ്ട്രേറ്റിെൻറ ചേംബറിലാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ ചേംബറിലെ ഫയലുകൾക്കിടയിൽ കാണപ്പെട്ട വലിയ പാമ്പ് ജീവനക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ പാമ്പ് അപ്രത്യക്ഷമായത് കൂടുതൽ ഭയപ്പാട് സൃഷ്ടിച്ചു.
പാമ്പിനെ കണ്ടെത്താതെ ചേംബറിൽ ഇരിക്കുക സുരക്ഷിതമല്ലെന്ന തോന്നൽ ജീവനക്കാരെ അസ്വസ്ഥരാക്കി. വിവരമറിഞ്ഞ് വനം വകുപ്പ് മൊബൈൽ സ്ക്വാഡ് സ്ഥലത്തെത്തി. ഫയലുകൾക്കിടയിലും മുറിയിലും തിരച്ചിൽ നടത്തി. ഒടുവിൽ പാമ്പിനെ പിടികൂടിയപ്പോഴാണ് പരിഭ്രാന്തി അകന്നത്. വലിയൊരു ചേരയായിരുന്നു. വനപാലകർ പാമ്പിനെ വനത്തിൽ ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.