ചാലക്കുടി: ചാലക്കുടി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽപെടുത്തിയതായി റെയിൽവേ അമിനിറ്റീവ് ചെയർമാൻ പി.കെ. കൃഷ്ണദാസ്.
റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറികൾ ആധുനിക രീതിയിലാക്കുമെന്നും ഒന്നും രണ്ടും പ്ലാറ്റ്ഫോമിൽ ഷെൽട്ടറുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
12 കോടിയോളം രൂപയുടെ വികസനം ഉടൻ നടപ്പാക്കും. ചാലക്കുടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച പി.കെ. കൃഷ്ണദാസിന് വിവിധ സംഘടനകൾ നിവേദനം നൽകി. ക്രാക്റ്റ് പ്രസിഡന്റ് പോൾ പാറയിലും സെക്രട്ടറി പി.ഡി. ദിനേശും നിവേദനം നൽകി.
കോവിഡിന് മുമ്പ് നിർത്തലാക്കിയ എക്സ്പ്രസ് ട്രെയിനുകൾക്കുള്ള സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും മതിയായ ഇരിപ്പട സൗകര്യങ്ങൾ ഉണ്ടാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.