ചാലിശ്ശേരി: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അക്ബർ ഫൈസൽ പ്രസിഡൻറ് രാജിവെച്ചു. പഞ്ചായത്തിലെ യു.ഡി.എഫ് ഭരണം സി.പി.എം പിന്തുണയോടെ അട്ടിമറിച്ചാണ് മുസ്ലിം ലീഗ് അംഗം പ്രസിഡൻറായത്. പഞ്ചായത്തിൽ കുറേ നാളായി ലീഗും കോൺഗ്രസും തമ്മിൽ ഭിന്നത നിലനിന്നിരുന്നു.
യു.ഡി.എഫിെൻറ മുതിർന്ന നേതാക്കൾ തർക്കം പരിഹരിക്കുന്നതിനുവേണ്ടി നടത്തിയ ചർച്ചക്കൊടുവിലാണ് മുസ്ലിം ലീഗ് നിർദേശപ്രകാരം അക്ബർ ഫൈസൽ ചൊവ്വാഴ്ച വൈകീട്ട് രാജിക്കത്ത് നൽകിയത്. കത്ത് സെക്രട്ടറി സാവിത്രി കുട്ടിക്ക് കൈമാറി. പഞ്ചായത്തിലെ പതിനഞ്ചംഗ ഭരണസമിതിയിൽ കോൺഗ്രസ് ഏഴ്, സി.പി.എം ഏഴ്, മുസ്ലിം ലീഗ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
അഞ്ചുവർഷത്തെ ഭരണത്തിൽ ആദ്യ മൂന്നരവർഷം കോൺഗ്രസും അവസാന ഒന്നര വർഷം മുസ്ിം ലീഗും അധ്യക്ഷ സ്ഥാനം പങ്കിടുക എന്നതായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ രേഖാമൂലമുള്ള ധാരണ. ധാരണ പാലിക്കാത്തതിനെ തുടർന്നാണ് ലീഗ് അംഗം യു.ഡി.എഫ് ഭരണസമിതിക്കുള്ള പിന്തുണ കഴിഞ്ഞവർഷം സെപ്റ്റംബറിൽ പിൻവലിച്ചത്.
ഇതോടെ പ്രസിഡൻറായിരുന്ന കോൺഗ്രസ് അംഗം ടി.കെ. സുനിൽ കുമാറിനെതിരെ സി.പി.എം പിൻന്തുണയോടെ ലീഗ് അംഗം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ, അവിശ്വാസ പ്രമേയ ചർച്ച ചെയ്യുന്നതിെൻറ തലേ ദിവസം കോൺഗ്രസ് അംഗം പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.
തുടർന്നാണ് സി.പി.എം പിന്തുണയോടെ മുസ്ലിം ലീഗ് അംഗമായ അക്ബർ ഫൈസൽ മാസ്റ്റർ കഴിഞ്ഞ സെപ്റ്റംബർ 28ന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് എത്തിയത്. നിലവിൽ സി.പി.എമ്മിലെ ആനി വിനുവാണ് വൈസ് പ്രസിഡൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.