ചാവക്കാട്: നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ശങ്ക തോന്നിയാൽ സഹിക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. പൊതുജനങ്ങൾക്ക് സൗകര്യമുള്ള വിധത്തിൽ ശൗചാലയങ്ങൾ ഇല്ലാത്ത ജില്ലയിലെ ഏഴ് നഗരസഭകളിലെ ശോച്യാവസ്ഥ സംബന്ധിച്ച ‘മാധ്യമം‘ പരമ്പര ചൊവ്വാഴ്ചയാണ് അവസാനിച്ചത്. നഗരസഭ ഓഫിസ് പരിസരത്ത് രണ്ട് മാസത്തിനകം ശൗചാലയമുണ്ടാക്കുമെന്ന് ചെയർപേഴ്സൻ ‘മാധ്യമം’ പരമ്പരയോട് പ്രതികരിച്ചിരുന്നു.
ഏറിയാൽ രണ്ടുമാസം എന്ന പ്രഖ്യാപനം ബജറ്റിൽ ഉൾക്കൊള്ളിച്ച് ഒരാഴ്ച കൊണ്ട് യാഥാർഥ്യമാക്കുകയാണ് ചെയർപേഴ്സൻ. മണത്തല വില്ലേജ് ഓഫിസ് പരിസരത്ത് ടോയ്ലറ്റ് ബ്ലോക്ക് നിര്‍മിക്കാൻ 10 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വർഷങ്ങളായുള്ള നഗരത്തിന്റെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.