ചാവക്കാട്: ഒരുമനയൂരിൽ കുട്ടികളുൾപ്പടെ 10 പേർക്ക് കടന്നൽ കുത്തേറ്റു. മുത്തന്മാവ് കൂനംപുറത്ത് വീട്ടിൽ വാസുവിന്റ ഭാര്യ ശാരിക (38), മക്കളായ അതീന്ദ്ര ദേവ് (ഏഴ്), അഭിനവ് ദേവ് (മൂന്ന്), കുമ്പളത്തറ വീട്ടിൽ സുരേന്ദ്രന്‍റെ മകൻ നവനീത് (13), പ്രദേശവാസികളായ ഉണ്ണികൃഷ്ണൻ (52), ബാലൻ (53), തങ്കമണി (46), മണി, രാജൻ (45), എടക്കളത്തൂർ റൈജു (47) എന്നിവർക്കാണ് കുത്തേറ്റത്.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുത്തൻമാവ് സെന്ററിന് കിഴക്ക് എ.കെ.ജി റോഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കാണ് ആദ്യം കടന്നൽ കുത്തേറ്റത്. കുട്ടികൾ നിലവിളിച്ച് വീടുകളിലേക്ക് ഓടിയപ്പോൾ ഇവർക്ക് പിന്നാലെ പറന്നെത്തിയ കടന്നലുകൾ വീട്ടുകാരെയും ആക്രമിക്കുകയായിരുന്നു.
വീടുകളിലേക്ക് പറന്നെത്തിയ കടന്നലുകളെ ഓല വീശിയാണ് അകറ്റിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.