ചാവക്കാട്: നഗരസഭയിൽ 3.09 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് പദ്ധതി പ്രകാരം നഗരസഭക്ക് ലഭിക്കുന്ന 2.49 കോടി, നഗരസഞ്ചയ ഫണ്ടിൽനിന്ന് 50 ലക്ഷം, ശുചിത്വ മിഷൻ ഫണ്ടിൽനിന്ന് ഏഴ് ലക്ഷം, സി.എഫ്.സി ടൈഡിൽനിന്ന് മൂന്ന് ലക്ഷം എന്നിവ ഉൾപ്പെടെ ആകെ 3.09 കോടിയുടെ പദ്ധതി പ്രവർത്തനങ്ങൾക്കാണ് നഗരസഭ കൗൺസിൽ അംഗീകാരം നൽകിയത്. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് പദ്ധതി പ്രകാരം ആകെ 6.6 കോടി രൂപയാണ് നഗരസഭക്ക് ലഭിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 15 ലക്ഷമാണ് ലഭ്യമായത് ബാക്കി തുകയിൽനിന്ന് 2.49 കോടി ഈ വർഷവും ബാക്കി തുക അടുത്ത വർഷവും ലഭ്യമാകും. വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ്, വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിലേക്ക് മെഷിനറികൾ വാങ്ങൽ, എം.സി.എഫ്-കൺവെയർ ബെൽറ്റ് അനുബന്ധ ഉപകരണങ്ങൾ, കവേർഡ് ഗാർബേജ് ട്രക്ക്, ഇലക്ട്രിക് ഗുഡ്സ് ഓട്ടോ-രണ്ട് എണ്ണം, മാലിന്യം തള്ളുന്നത് തടയാൻ സി.സി ടി.വി സ്ഥാപിക്കൽ, ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷ ഉപകരണങ്ങൾ വാങ്ങൽ പദ്ധതികൾക്കാണ് അടിയന്തര കൗൺസിൽ അംഗീകാരം നൽകിയത്. ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.