ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ 43.57 കോ​ടി​യു​ടെ പ​ദ്ധ​തി

ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ 43.57 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം. കേ​ന്ദ്ര സം​സ്ഥാ​ന ഫ​ണ്ടു​ക​ൾ, എം.​പി/​എം. എ​ൽ.​എ ഫ​ണ്ട്‌, ലോ​ക​ബാ​ങ്ക് വി​ഹി​തം, ഹെ​ൽ​ത്ത്‌ ഗ്രാ​ന്റ് എ​ന്നി​വ വ​ഴി 43,57,23,000 രൂ​പ​യു​ടെ വി​ഭ​വ​സ്രോ​ത​സ്സു​ക​ൾ പ്ര​തീ​ക്ഷി​ച്ച് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​രേ​ഖ​യാ​ണ് വി​ക​സ​ന സെ​മി​നാ​ർ അം​ഗീ​ക​രി​ച്ച​ത്. എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ജ പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷാ​ഹി​ന സ​ലീം ക​ര​ട് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു.

ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​നും കി​ല റി​സോ​ഴ്സ് പേ​ഴ്സ​നു​മാ​യ കെ.​എ. ര​മേ​ഷ് കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എ​സ്. അ​ബ്ദു​ൽ റ​ഷീ​ദ്, ബു​ഷ​റ ല​ത്തീ​ഫ്, അ​ഡ്വ. എ.​വി. മു​ഹ​മ്മ​ദ് അ​ൻ​വ​ർ, പ്ര​സ​ന്ന ര​ണ​ദി​വെ, കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​വി. സ​ത്താ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് 17 വ​ർ​ക്കി​ങ് ഗ്രൂ​പ്പു​ക​ളി​ലാ​യി ച​ർ​ച്ച​ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. മു​ബാ​റ​ക്ക് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​ബി. വി​ശ്വ​നാ​ഥ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 43.57 crore project in Chavakkad Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.