ചാവക്കാട്: ചീട്ട് കളിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി 4.44 ലക്ഷം കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഗുരുവായൂർ തൈക്കാട് കാർഗിൽ നഗർ ചക്കംകണ്ടം വീട്ടിൽ ഗണേശനെയാണ് (ഗണു - 44) കേച്ചേരിയിൽനിന്ന് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളായ നിസാർ, റോഷൻ, ഹംസ മോൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഗണേശൻ വിവിധ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ ഏഴോളം കേസുകളിലെ പ്രതിയാണ്. എസ്.ഐ ബിപിൻ ബി. നായർ, സി.പി.ഒമാരായ മെൽവിൻ, വിനോദ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.