ചാവക്കാട്: കുന്നംകുളത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർക്ക് കഠിന തടവ്. കുന്നംകുളം തെക്കേപ്പുറം മൂത്താട്ടുവീട്ടിൽ ഗോപിയുടെ മകൻ ഷിബുവിനെ (39) വധിക്കാൻ ശ്രമിച്ച കേസിലാണ് വിധി.
ഒന്നാം പ്രതി കഴിയാമ്പ്രം മണ്ടുംപാൽ ഷിബുവിന് (42) വിവിധ വകുപ്പുകളിലായി 11 വർഷവും ഏഴു മാസവും കഠിന തടവും 35,000 രൂപ പിഴയുമാണ് ചാവക്കാട് അസി. സെഷൻസ് കോടതി വിധിച്ചത്. രണ്ടാം പ്രതി തെക്കേപ്പുറം തറക്കൽ വീട്ടിൽ ഷഖിലിന് (32) ആറ് വർഷവും ഒമ്പത് മാസവും കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു.
2016 മാർച്ച് 13ന് പുലർച്ച ഒന്നോടെ കുന്നംകുളം തെക്കേപ്പുറം സെന്ററിന് സമീപമാണ് പ്രതികൾ വാഹനം തടഞ്ഞ് ആക്രമിച്ചത്. ടിപ്പർ ലോറി ഡ്രൈവറായ പ്രതി ഷിബു അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടുപോകുന്നത് ചോദ്യം ചെയ്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണം. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.