ചാവക്കാട്: എം.ആർ. രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബുകളുടെ ഉദ്ഘടനവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സാഹിത്യകാരൻ ഗിന്നസ് സത്താർ ആദൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.ഡി. ഷീബ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ജെ. ലൗലി, സ്റ്റാഫ് സെക്രട്ടറി പി. ഷീജ, വിദ്യാരംഗം കൺവീനർ എ.എം. ഗ്രീഷ്മ ദേവി, എസ്.ആർ.ജി കൺവീനർ പി.സി. ശ്രീജ അനധ്യാപക പ്രതിനിധി എൻ.വി. മധു, എൻ.എ. ദീപ, ടി.ഡി. ഷിജി, ഇ.കെ. നിനോ, എൻ.വി. ഹരിത, കെ.എസ്. ചിത്ര എന്നിവർ സംസാരിച്ചു. പുസ്തക പ്രദർശനം, ബഷീർ കൃതികളുടെ വായന, പോസ്റ്റർ പ്രദർശനം, ബഷീർ അനുസ്മരണ ഗാനം, കവിത, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ആവിഷ്കാരം എന്നിവയും സംഘടിപ്പിച്ചു.
ചാവക്കാട്: ഒരുമനയൂർ ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സ്കൂൾ മാനേജർ പി.കെ. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.വി. മുസ്താഖ് അധ്യക്ഷത വഹിച്ചു. ജൂനിയർ എംപ്ലോയ്മെൻറ് ഓഫിസറും എഴുത്തുകാരനുമായ ടി.എം. ഷൗക്കത്തലി അനുസ്മരണ സന്ദേശം നൽകി. ഒ.എം.ഇ.സി ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുൽ വഹാബ്, പി.കെ. ഹമീദ് കുട്ടി ഹാജി, എ. അൻവർ, പി. ഷാഫി, എം.പി.ടി.എ പ്രസിഡൻറ് സി.എം. സെബീന, പ്രിൻസിപ്പൽ എം. ഖദീജ, എൻ.എ. സുഹിത, പി.കെ. മഞ്ജുഷ എന്നിവർ സംസാരിച്ചു. പുസ്തക പ്രദർശനം, ബഷീർ കൃതികളുടെ വായന, പോസ്റ്റർ പ്രദർശനം, ബഷീർ അനുസ്മരണ ഗാനം, കവിത, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ആവിഷ്കാരം എന്നിവ അനുസ്മരണ പരിപാടികളുടെ ഭാഗമായിരുന്നു.
പഴഞ്ഞി: മാർ ബസേലിയോസ് സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു. കഥാപാത്രങ്ങളായി കുരുന്നുകൾ വേഷം മാറിയതും കഥാ സന്ദർഭങ്ങൾ അവതരിപ്പിച്ചതും ശ്രദ്ധേയമായി. ‘പാത്തുമ്മയുടെ ആട്’ എന്ന കഥയിലെ പാത്തുമ്മയും പ്രേമലേഖനത്തിലെ സാറമ്മയും മതിലുകളിലെ നാരായണിയും എട്ടുകാലി മമ്മുഞ്ഞും ഒറ്റക്കണ്ണൻ പോക്കരും ബാല്യകാലസഖിയിലെ മജീദും ആനവാരിയും പൊൻകുരിശും എന്ന രചനയിലെ രാമൻ നായരും തുടങ്ങി വിവിധ കഥാപാത്രങ്ങളായി മാറിയ കുരുന്നുകൾ കഥാപാത്രങ്ങളെ കൂടുതൽ അറിയുവാനുള്ള താല്പര്യം ജനിപ്പിച്ചു. കുട്ടികൾക്കായി ബഷീർ ചിത്രങ്ങൾ നിറം നൽകൽ, ക്വിസ് മത്സരം, കഥാപാത്ര അവതരണം തുടങ്ങി വിവിധ പരിപാടികൾ ഒരുക്കിയിരുന്നു. പ്രധാനാധ്യാപകൻ ജീബ്ലസ് ജോർജ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ ടി.എസ്. മിഴി, മെർലിൻ ടോണി, അധ്യാപകരായ ഫെമി വർഗീസ്, നിസ വർഗീസ്, സിസി കെ.ടി, സരുൺ കെ. സൈമൺ എന്നിവർ നേതൃത്വം നൽകി.
തൃശൂർ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ല ഭരണകൂടത്തിന്റെ സഹകരണത്തോടെ നടത്തുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. കവി സുനില്‍ മുക്കാട്ടുകര അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മദനമോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. അയ്യന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ പരിപാടിയില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിന്‍സിപ്പൽ ഇന്‍ചാര്‍ജ് എം.ഡി. രജിനി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പൽ ഡോ. സിജി തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂർ: ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായന മാസാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ബഷീർ ദിനാചരണവും ബാലസാഹിത്യകാരൻ സി.ആർ. ദാസ് നിർവഹിച്ചു. പ്രധാനാധ്യാപിക കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. ഡോ. ലിസി ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ബഷീർ ദിന പതിപ്പിന്റെ പ്രകാശനവും നടത്തി. സീനിയർ അധ്യാപിക എസ്. സുമം, കെ. സിന്ധു, എൻ.പി. ധനം, എം.സി. സുധീഷ് തുടങ്ങിയവർ സംസാരിച്ചു.
എരുമപ്പെട്ടി: ആറ്റത്ര ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. അധ്യാപിക ദീപ പി. ജോസ് അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. ഇ.ടി. നീതു, പി.ടി. എമിലി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.എ. രമേശ് സ്വാഗതവും എം.എസ്. പൂജ നന്ദിയും പറഞ്ഞു.
കുന്നംകുളം: കുന്നംകുളത്തെ കാഴ്ച വൈകല്യമുള്ള വിദ്യാർഥികളുടെ സർക്കാർ വിദ്യാലയത്തിൽ സാഹിത്യ സമാജവും ബഷീർ ദിനാചരണവും സംഘടിപ്പിച്ചു. സിനിമ നിർമാതാവ് നെൽസൺ ഐപ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.കെ. കൗസിയ അധ്യക്ഷത വഹിച്ചു. പി.എസ്. പ്രദീപ്, വാർഡ് കൗൺസിലർ ബിജു സി. ബേബി, അധ്യാപിക എൻ. ലത, ജയപ്രകാശ് ഇലവന്ത്ര എന്നിവർ സംസാരിച്ചു. അധ്യാപകൻ ജയാനന്ദൻ സ്വാഗതവും സാജി ഐസക്ക് നന്ദിയും പറഞ്ഞു.
വടൂക്കര: സന്മാർഗദീപം ഗ്രാമീണവായനശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രഫ. കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബഷീറിനെ അനുസ്മരിച്ച് ഡോ. സെലീന കെ.വി (അസി. പ്രഫസർ സെന്റ് തെരാസാസ് കോളജ്) സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രാമചന്ദ്രൻ സംസാരിച്ചു. വായനശാല പ്രസിഡന്റ് തിലകൻ കൈപ്പുഴ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ടി.കെ സത്യൻ സ്വാഗതം പറഞ്ഞു. വായനശാല വൈസ് പ്രസിഡന്റ് വി.എ രാജു നന്ദി പറഞ്ഞു. സച്ചിദാനന്ദൻ മാഷിനെ വായനശാല പ്രസിഡന്റ് മെമന്റൊ നൽകി ആദരിച്ചു. കമ്മിറ്റി അംഗങ്ങളായ ടി.വി. സുനിൽകുമാർ, പി. മുഹമ്മദ് ബാബു, ശിവൻ മാഷ്, ഷനുജോർജ്, എൻ.കെ. ജയൻ, സി.പി. പ്രമോദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.