ചാവക്കാട്: കേരളത്തിൽ ഇസ്ലാമിക തീവ്രവാദം മറനീക്കി പുറത്തു വരുന്നുവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. മണത്തല ചാപ്പറമ്പിൽ കൊല്ലപെട്ട ബി.ജെ.പി പ്രവർത്തകൻ കൊപ്പര വീട്ടിൽ ബിജുവിൻെറ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ ബ്ലാങ്ങാടുണ്ടായ കൊലപാതകം ആദ്യത്തെ സംഭവമല്ല. പെരിയമ്പലം മണികണ്ഠൻ തൊട്ട് നിരവധി ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ മാത്രമല്ല, മറ്റു പാർട്ടികളുടെ പ്രവർത്തകരുൾപ്പെടെ പ്രവർത്തകർ ഉൾപ്പടെ ഇസ്ലാമിക ഭീകരത വാദത്തിന് ഇരയായിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദികൾക്ക് അഴിഞ്ഞാടാൻ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപിക്കണം. ഇസ്ലാമിക ഭീകരവാദത്തെ അടിച്ചമർത്താനുള്ള നടപടികളെടുക്കുന്നതിനുപകരം ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ടുകൊണ്ട് കേവലം ക്രമസമാധാന പ്രശ്നം മാത്രമായി കാണുന്ന സർക്കാരിൻറെ സമീപനം തിരുത്തണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. പൊലീസ് നിലപാട് ഇതാണെങ്കിൽ സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ കെ. ആർ. ഹരി, ജസ്റ്റിൻ ജേക്കബ് തുടങ്ങിയവ ർ മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.