ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകൻ ബിജുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ രാഷ്ട്രീയം വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ച് സംഘ്പരിവാർ പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് തെളിവെടുപ്പ് മുടങ്ങി. ചൊവ്വാഴ്ച ഉച്ചക്കാണ് പ്രതികളുമായി തെളിവെടുപ്പ് നടത്താൻ പൊലീസ് തീരുമാനിച്ചിരുന്നത്. പ്രതികളുമായി സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ സംഘ്പരിവാർ പ്രവർത്തകർ പ്രതിഷേധം ഉയർത്തുകയായിരുന്നു. ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. തുടർന്നാണ് തെളിവെടുപ്പ് ഉപേക്ഷിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് ബി.ജെ.പി പ്രവർത്തകനായ മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് കൊപ്ര വീട്ടിൽ ബിജുവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്. മണത്തല സ്വദേശികളായ പള്ളിപ്പറമ്പിൽ വീട്ടിൽ അനീഷ് (33), മേനോത്ത് വീട്ടിൽ വിഷ്ണു (21), ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ സുനീർ (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ അനീഷ്, വിഷ്ണു എന്നിവർ എസ്.ഡി.പി.ഐ അനുഭാവികളാണ്. എന്നാൽ, കൊല്ലപ്പെട്ട ബിജുവിെൻറ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധമില്ലെന്ന് എസ്.ഡി.പി.ഐ നേതാക്കളും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.