അറസ്​റ്റിലായ അനീഷ്, സുനീർ, വിഷ്ണു

ബി.ജെ.പി പ്രവർത്തക​െൻറ കൊല: മൂന്നുപേർ പിടിയിൽ

ചാവക്കാട്: മണത്തലയിൽ ബി.ജെ.പി പ്രവർത്തകൻ ബിജു കൊല്ല​പ്പെട്ട കേസിൽ മൂന്നുപേർ അറസ്​റ്റിൽ. മണത്തല സ്വദേശികളായ പള്ളിപറമ്പിൽ വീട്ടിൽ അനീഷ് (33), മേനോത്ത് വീട്ടിൽ വിഷ്ണു (21), ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ സുനീർ (40) എന്നിവരാണ് അറസ്​റ്റിലായത്. കൊല്ലപ്പെട്ട ബിജുവി​െൻറ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ വാക്​തർക്കത്തെ തുടർന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതി അനീഷ് നിരവധി കേസുകളിൽ പ്രതിയും സ്​റ്റേഷൻ റൗഡിയുമാണ്. സംഭവം നടന്ന് 24 മണിക്കൂറിനകം പ്രതികളെ കസ്​റ്റഡിയിലെടുക്കാൻ പൊലീസിന്​ കഴിഞ്ഞു.

ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷി​െൻറ മേൽനോട്ടത്തിൽ ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എസ്. സെൽവരാജി​െൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. സിറ്റി ജില്ല പൊലീസ് മേധാവി ആർ. ആദിത്യ, സ്പെഷൽ ബ്രാഞ്ച് എ.സി.പി എം.കെ. ഗോപാലകൃഷ്ണൻ, ഗുരുവായൂർ അസി. പൊലീസ് കമീഷണർ കെ.ജി. സുരേഷ്, ഡി.സി.ആർ.ബി എ.സി.പി കെ.കെ. സജീവ് എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. എ.എസ്.ഐമാരായ സജിത്ത്കുമാൽ, ബിന്ദുരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ എസ്. ശരത്, ആഷിഷ്, മെൽവിൻ, എന്നിവരും പ്രതികളെ അറസ്​റ്റ്​ ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - BJP activist's murder: Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.