ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് കയറ്റിവെച്ച വഞ്ചികൾ തീപിടിച്ചു. ബ്ലാങ്ങാട് ഹലുവ കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്ത് കയറ്റിവെച്ച ആലുങ്ങൽ സൂരജിന്റെ ഓടക്കുഴൽ എന്ന വള്ളവും മറ്റൊരു വളവുമാണ് കത്തിയത്. ബുധനാഴ്ച ഉച്ചക്ക് 2.20നാണ് സംഭവം. സമീപത്തെ കാട്ടുപുല്ല് കത്തിയ തീയാണ് പടർന്ന് വഞ്ചികളിലെത്തിയത്.
നാട്ടുകാരുടെയും ഗുരുവായൂർ അഗ്നിശമനസേന, മുനക്കക്കടവ് തീര പൊലീസ് എന്നിവരുടെയും തീവ്രശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടു വള്ളങ്ങളും വലകളും കത്തി നശിച്ചു. തീരത്ത് വഞ്ചികൾ കയറ്റുന്ന ട്രക്കും മറ്റുവഞ്ചികളും മാറ്റിയിട്ടതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇവിടെ വണ്ടികൾ കത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.