ചാവക്കാട്: ജോലി വാഗ്ദാനം നൽകി ഗൾഫിൽ കൊണ്ടുപോയി വഞ്ചിച്ചതായി പരാതി. അണ്ടത്തോട് പനന്തറ പേരോത്ത് മണികണ്ഠന്റെ ഭാര്യ കെ.വി. നികിതയാണ് കടപ്പുറം വട്ടേക്കാട് സ്വദേശി യൂസഫിനെതിരെ വടക്കക്കോട് സ്റ്റേഷനിൽ പരാതി നൽകിയത്. നികിതയുടെ ഭർത്താവ് മണികണ്ഠനെ ഖത്തറിൽ ബിസിനസ് ചെയ്യുന്ന യൂസഫാണ് ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് 2.60 ലക്ഷത്തോളം വാങ്ങി ഖത്തറിൽ കൊണ്ടുപോയത്.
വിവിധ ഘട്ടങ്ങളിലായി ബാങ്ക് മുഖാന്തരമാണ് പണം നൽകിയത്. കഴിഞ്ഞ ഒക്ടോബറിലാണ് മണികണ്ഠൻ ഖത്തറിലേക്ക് പോയത്. എന്നാൽ, നാളിതുവരെയായി ഭർത്താവിന് യൂസഫ് വാഗ്ദാനം ചെയ്ത ജോലിക്കുള്ള വിസ നൽകിയില്ലെന്നാണ് നികിതയുടെ പരാതി. ആറുമാസത്തോളമായി ജോലിയോ വരുമാനമോ ഇല്ലാതെ മണികണ്ഠൻ ഖത്തറിൽ ദുരിതത്തിലാണെന്നും നികിത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.