ക​ട​പ്പു​റം മൂ​സാ റോ​ഡി​ൽ തീ​ര​ദേ​ശ പാ​ത​ക്ക് അ​ള​വെ​ടു​ത്ത് സ്ഥാ​പി​ച്ച പി​ങ്ക് കു​റ്റി​ക​ൾ തി​ര ക​യ​റി വെ​ള്ള​ത്തി​ലാ​യ​പ്പോ​ൾ

തീ​ര​ദേ​ശ പാ​ത: പി​ങ്ക് കു​റ്റി​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ

ചാ​വ​ക്കാ​ട്: തീ​ര​ദേ​ശ പാ​ത​ക്ക് സ്ഥ​ല​മെ​ടു​ത്ത് സ്ഥാ​പി​ച്ച പി​ങ്ക് കു​റ്റി​ക​ളും തി​ര​യി​ര​ച്ചു​ക​യ​റി​യ വെ​ള്ള​ക്കെ​ട്ടി​ൽ. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മൂ​സാ റോ​ഡ് ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച കു​റ്റി​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. നി​ല​വി​ലെ തീ​ര​ദേ​ശ പാ​ത​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് മൂ​ന്ന് പി​ങ്ക് കു​റ്റി​ക​ളു​ള്ള​ത്.

തീ​ര​ദേ​ശ പാ​ത​യു​ടെ ഭാ​ഗ​മാ​യി മ​റ്റു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ്ഥാ​പി​ച്ച​താ​ണ് ഈ ​കു​റ്റി​ക​ൾ. അ​ഞ്ച​ങ്ങാ​ടി വ​ള​വി​ൽ തീ​ര​ദേ​ശ പാ​ത വ​രെ​യാ​ണ് ക​ട​ൽ ക​യ​റു​ന്ന​ത്. ഈ ​റോ​ഡ് ക​ഴി​ഞ്ഞാ​ൽ കി​ഴ​ക്ക് ഭാ​ഗ​ത്താ​യി പി​ങ്ക് കു​റ്റി​യു​മു​ണ്ട്. ക​ട​ലാ​ക്ര​മ​ണ​ത്തെ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ നി​ർ​ദി​ഷ്ട തീ​ര​ദേ​ശ പാ​ത​ക്കും ഭീ​ഷ​ണി​യാ​കും.

Tags:    
News Summary - Coastal road: Pink bushes waterlogged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.