ചാവക്കാട്: ഡോഗ് സ്ക്വാഡുമായി നടത്തിയ വേട്ടയിൽ രണ്ടിടത്തുനിന്ന് കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ. ലഹരിമരുന്ന് വേട്ടയിൽ വിദഗ്ധയായ ലാറ എന്ന പൊലീസ് നായുമായി ചാവക്കാട് പൊലീസ് നടത്തിയ വേട്ടയിലാണ് കഞ്ചാവ് പിടികൂടിയത്. കടപ്പുറം കള്ളാമ്പിപ്പടിയിലെ ബീച്ച് ഹൗസിനുമുന്നിൽ നിർത്തിയിട്ടിരുന്ന കാറിനകത്തുനിന്ന് 200 ഗ്രാമും തൊട്ടാപ്പിലെ വാടകവീട്ടിൽനിന്ന് 50 ഗ്രാമും കഞ്ചാവാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. കഞ്ചാവ് കണ്ടെടുത്ത കാറിൽനിന്നാണ് കടപ്പുറം വെളിച്ചെണ്ണപ്പടി ഹാജ്യാരകത്ത് മുഹ്സിൻ (31), തിരുവത്ര മത്രംകോട്ട് ജിത്ത് (30), പാവറട്ടി മരുതയൂർ കൊച്ചാത്തിരി വൈശാഖ് (26) എന്നിവരെ പിടികൂടിയത്. ഇവർക്ക് കഞ്ചാവ് നൽകുന്നത് തൊട്ടാപ്പിെല പഞ്ചുട്ടിയാണെന്ന് മനസ്സിലാക്കിയെ പൊലീസ് തൊട്ടാപ്പ് പൂക്കോയ തങ്ങൾ റോഡിൽ വാടകക്കു താമസിക്കുന്ന തൊട്ടാപ്പ് പഴുമിങ്ങൽ ത്രിജ്വലിന്റെ (24) വീട്ടിലെത്തി. പൊലീസ് നായുമായി ഇവിടെ നടത്തിയ തിരച്ചിലിലാണ് വിൽക്കാൻ വെച്ച 50 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ത്രിജ്വലിനെയും അറസ്റ്റു ചെയ്തു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തുന്ന മയക്കുമരുന്ന് വേട്ടയുടെ ഭാഗമായാണ് ചാവക്കാട് മേഖലയിൽ പരിശോധന നടത്തിയത്. ഗുരുവായൂർ എ.സി.പി കെ ജി. സുരേഷ് രൂപവത്കരിച്ച പൊലീസ് ടീമും ഡോഗ് സ്ക്വാഡുമാണ് സംയുക്തമായി തിരച്ചിൽ നടത്തിയത്. എസ്.ഐമാരായ സെസിൽ രാജ്, ബിജു പട്ടാമ്പി, എ.എസ്.ഐ ശ്രീജി, ലത്തീഫ്, സി.പി.ഒമാരായ ഹംദ്, സന്ദീപ്, പ്രസീദ, സജീഷ്, അനസ്, വിനീത്, ഡോഗ് ഹാൻഡ്ലർ അനൂപ് എന്നിവരും പരിശോധനസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.