എടക്കഴിയൂർ സ്വദേശിയെ കാപ്പ നിയമ പ്രകാരം നാടു കടത്തി

ചാവക്കാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ എടക്കഴിയൂർ പഞ്ചവടി ലാൽ സലാം ക്വോർട്ടേഴ്സിൽ താമസിക്കുന്ന പുളിക്കൽ വീട്ടിൽ നജിലിനെ ( നജീബ് - 26) കാപ്പ നിയമം പ്രകാരം ഒരു വർഷത്തേക്ക് നാടു കടത്തി. തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശ പ്രകാരം ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിൽ ചാവക്കാട് സി.ഐ. വി.വി. വിമലാണ് ജില്ലയിൽ നിന്നും ഒരു വര്‍ഷത്തേക്ക് നാടു കടത്തിയത്.

ചാവക്കാട്, വാടാനപ്പള്ളി, ജില്ലക്കു പുറത്തുള്ള കാലടി, അയ്യമ്പുഴ, മാരാരിക്കുളം എന്നീ സ്റ്റേഷനുകളിലും വധശ്രമം, ആക്രമണം, മോഷണം, വിൽപ്പനക്കായി സര്‍ക്കാര്‍ നിരോധിച്ച മാരക മയക്കുമരുന്നായ എ.ഡി.എം.എ, ഗഞ്ചാവ് എന്നിവ കൈവശം വെക്കൽ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളിൽ സ്ഥിരമായി ഏര്‍പ്പെട്ട് പൊതു സമാധാനത്തിനും, പൊതു ജനാരോഗ്യത്തിനും, പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്നയാളായ നജിലിനെ 'അറിയപ്പെടുന്ന ഗുണ്ട' എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് നടപടിയെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

ഇതോടെ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ മാത്രമായി ഏഴാമത്തെ വ്യക്തിക്കെ തിരെയാണ് കാപ്പ ചുമത്തുന്നത്. തുടർന്നും കഞ്ചാവ് - ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Tags:    
News Summary - Edakkahiyur native was deported under Kappa Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.