ചാവക്കാട്: ട്രോളിങ് നിരോധനം മറികടക്കാൻ കേരളത്തിലെ പരമ്പരാഗത വള്ളങ്ങളുടെ മാതൃകയിൽ പെയിന്റടിച്ച് മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന മൂന്ന് തമിഴ്നാട് രജിസ്ട്രേഷൻ വള്ളങ്ങൾ ഫിഷറീസ് മറൈൻ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. കുളച്ചൽ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള യാനങ്ങളാണ് ബ്ലാങ്ങാട് കടപ്പുറത്ത് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
പരമ്പരാഗത വള്ളങ്ങളുടെ നീല കളർ കോഡിലുള്ളവയാണ് പിടിച്ചെടുത്തത്. 20000 രൂപ വീതം പിഴ ചുമത്തി വള്ളങ്ങളും എട്ടു യന്ത്രങ്ങളും വിട്ടുനൽകി. ട്രോളിങ് നിരോധന കാലയളവിൽ അന്യസംസ്ഥാന യന്ത്രവത്കൃത യാനങ്ങൾ കേരളതീരം വിട്ടുപോകണമെന്നാണ് സർക്കാർ നിർദേശം. ഇത് മറികടക്കാനാണ് കളർ കോഡ് മാറ്റിയത്.
ജില്ല ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ എം.എഫ്. പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഫിഷറീസ് എൻഫോഴ്സ്മെന്റ് ഓഫിസർ ശ്രുതി മോൾ, അസി. ഓഫിസർ സംനാ ഗോപൻ, മെക്കാനിക് ജയചന്ദ്രൻ, വിജിലൻസ് വിങ്ങിലെ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽ കുമാർ, സീ റെസ്ക്യൂ ഗാർഡ്മാരായ പ്രസാദ്, അൻസാർ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.