ചാവക്കാട്: ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസമാകാറായിട്ടും ബ്രിഡ്ജിന്റെ സുരക്ഷ ഉറപ്പാക്കാൻ വിദഗ്ധ സമിതിയെ രൂപവത്കരിച്ച് ചുമതലപ്പെടുത്താനായില്ല. ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറുന്ന സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടി സ്വീകരിക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ കലക്ടർ ചാവക്കാട് നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
എല്ലാ സുരക്ഷാക്രമീകരണങ്ങളോടും കൂടിയാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഒരു സംഘത്തെ നിയോഗിക്കണമെന്നും കൃത്യമായ ഇടവേളകളിൽ അവർ അക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ദുരന്തനിവാരണ നിയമപ്രകാരം നൽകിയ ഉത്തരവിൽ കലക്ടർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഡി.എം.സിയിൽ അംഗമല്ലാത്തതിനാൽ ഇതിൽ നടപടിയെടുക്കാൻ സാധ്യമല്ലെന്ന മറുപടിയാണ് കലക്ടർക്ക് നഗരസഭ സെക്രട്ടറി അയച്ചത്. സാങ്കേതികമായ ജ്ഞാനം ഇല്ലെന്നും ജില്ല തലത്തിൽ ടെക്നിക്കൽ കമ്മിറ്റി ഉണ്ടാക്കി അവർക്ക് ചുമതല നൽകണമെന്നുമാണ് നഗരസഭ സെക്രട്ടറി എം.എസ്. ആകാശ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.