ദ ​അം​ബാ​സ​ഡ​ര്‍ റൈ​ഡേ​ഴ്‌​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അംബാസഡര്‍ കാര്‍ പ്രേമികളുടെ ക്ലബിന് സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍

ചാ​വ​ക്കാ​ട്: അം​ബാ​സ​ഡ​ര്‍ കാ​ര്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സം​സ്ഥാ​ന​ത​ല കൂ​ട്ടാ​യ്മ 'ദ ​അം​ബാ​സ​ഡ​ര്‍ റൈ​ഡേ​ഴ്‌​സ് ക്ല​ബി'​ന്​ (ടി.​എ.​ആ​ര്‍.​സി) സ​ര്‍ക്കാ​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍. പാ​ര്‍ട്‌​സ് കി​ട്ടാ​ത്ത​തും നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ള്‍ പൊ​ളി​ക്ക​ണ​മെ​ന്ന നി​യ​മം മൂ​ല​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളു​മെ​ല്ലാം സ​ര്‍ക്കാ​റി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​വും ക്ല​ബെ​ന്ന് സെ​ക്ര​ട്ട​റി ജോ​യ് ചാ​വ​ക്കാ​ട് പ​റ​ഞ്ഞു.

ചാ​വ​ക്കാ​ട്ട് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ക്ല​ബി​െൻറ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. സു​രേ​ഷ് തി​രു​വ​ന​ന്ത​പു​ര​മാ​ണ് ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്. സ​ജീ​വ് പാ​ല​ക്കാ​ട് (ട്ര​ഷ), സു​ധീ​ഷ് ഉ​ണ്ണി പാ​ല​ക്കാ​ട് (വൈ. ​പ്ര​സി), നൗ​ഷാ​ദ് റി​യാ​സ് പെ​രി​ന്ത​ല്‍മ​ണ്ണ (ജോ. ​സെ​ക്ര), അ​ഡ്വ. അ​രു​ണ്‍കു​മാ​ര്‍ വ​യ​നാ​ട്, ര​ഞ്ജി​ത്ത് ആ​ല​പ്പു​ഴ (എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള്‍) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍.

Tags:    
News Summary - Government registration for the Ambassador Car Lovers Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.