ചാവക്കാട്: ചാവക്കാട്ടെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അധ്യാപകനും എഴുത്തുകാരനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി നവതിയുടെ നിറവിൽ. ആശംസ അറിയിച്ചും അനുഗ്രഹം തേടിയും ജില്ലയുടെ വിവിധ മേഖലയിൽ നിന്നുള്ള എഴുത്തുകാരാണ് ചാവക്കാട് കോഴിക്കുളങ്ങര ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിയത്.
ഭാര്യ ചാവക്കാട് കോഴിക്കുളങ്ങര കോമരത്ത് വീട്ടിൽ അച്യുതൻനായരുടെ മകൾ കണിയാശേരി വിലാസിനി കഴിഞ്ഞ മാസമാണ് അന്തരിച്ചത്. അതുകൊണ്ട് തന്നെ നവതിയുടെ പൂർണതയിൽ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. വസതി സന്ദർശിച്ച എഴുത്തുകാർ മാഷുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു.
തങ്ങൾ എഴുതിയ പുസ്തകങ്ങൾ അദ്ദേഹത്തിന് സമർപ്പിച്ച് അനുഗ്രഹം തേടി. കവിതകൾ ചൊല്ലിയും കഥകൾ പറഞ്ഞും മാഷുമായുള്ള സായാഹ്നം അവിസ്മരണിയമാക്കി. പ്രസാദ് കാക്കശേരി അധ്യക്ഷത വഹിച്ചു. അഹമ്മദ് മുഈനുദ്ദീൻ പൊന്നാടയണിയിച്ചു. ഗുരുവായൂർ കൃഷ്ണൻകുട്ടി ഉപഹാരം നൽകി.
പി.വി. ദിലീപ് കുമാർ, മണി ചാവക്കാട്, മനോഹരൻ പേരകം, ഷാജി അമ്പലത്ത്, ലത്തീഫ് മമ്മിയൂർ, ഷറഫുദ്ദീൻ, മുഹമ്മദ് ഷരീഫ്, ഒ.കെ. വത്സലൻ, കെ.കെ. മനോജ്, എ.ബി. വിനോദൻ, എം. കുമാരൻ, ദേവൂട്ടി ഗുരുവായൂർ, ഷീന മോൾ ഗുരുവായൂർ, ജയന്തി അറക്കൽ, പ്രീജ ഷൈജു, വി.എസ്. രമ്യ, അസിമ, ജിനി, ടിൻറു ഷനൂസ്, സി.എ. ഷൈലജ, എം.ബി. ഷൈബി, ബേബി വത്സലൻ, മെഹറുന്നീസ ബഷീർ, സുഷീൽ, മാധ്യമ പ്രവർത്തകരായ കെ.സി. ശിവദാസ്, ഖാസിം സെയ്ദ്, പാർവതി രജനീഷ് എന്നിവർ സംസാരിച്ചു. വായനക്കാരനോട് സംവദിക്കാത്ത കവിതകൾ എഴുതിയതുകൊണ്ട് കാര്യമില്ലെന്ന് നന്ദി പറഞ്ഞ് കാക്കശേരി മാഷ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.